സുൽത്താൻ ബത്തേരി: നിർമലാമാത പബ്ലിക് സ്കൂളിലെ വിദ്യാർഥിനികൾക്കായി “Empowering Girls with Knowledge & Confidence”എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് സുൽത്താൻ ബത്തേരിയുടെ നേതൃത്വത്തിൽ മീര സ്പെഷ്യാലിറ്റി ക്ലിനിക് ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
കൗമാരത്തിലെ മാനസികാരോഗ്യം, ആർത്തവാരോഗ്യം, ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ ഡോ. മെർലിൻ എലിസബത്ത് തോമസ് വിദ്യാർഥിനികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗീത തമ്പി അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് ഓഫ് സുൽത്താൻ ബത്തേരി പ്രസിഡന്റ് ദിലീപ് വിദ്യാർഥിനികളെ അനുമോദിച്ചു. സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ,അമൃത തെരേസ ഫ്രാൻസിസ്, ഷീനാമോൾ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ, അധ്യാപകർ, റോട്ടറി ക്ലബ് അംഗങ്ങൾ, മീര ഇക്ര ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കൗമാരകാലത്തെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ശരിയായ അവബോധം നൽകുന്നതിന് പരിപാടി സഹായകമായി.
%20(1).jpg)
0 Comments