മദ്യത്തിന് അമിത വില ഈടാക്കിയെന്ന പരാതി; രണ്ട് ബെവ്കോ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

 



തിരുവനന്തപുരം: കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യത്തിന് അമിത വില ഈടാക്കിയെന്ന പരാതിയില്‍ രണ്ട് ബെവ്കോ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. സുധിന്‍ രാജ്, അമല്‍ദേവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബെവ്‌കോ എംഡിയുടേതാണ് നടപടി.

തുറക്കേണ്ട സമയത്ത് ബാര്‍ തുറന്നാല്‍ മതിയെന്നും അടയ്ക്കാനുള്ള സമയത്ത് അടക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ കൂട്ട് നിന്ന് പാരിതോഷികം വാങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മൂന്ന് ലിറ്റര്‍ മദ്യം വാങ്ങിയ വ്യക്തിയില്‍ നിന്ന് ജീവനക്കാരന്‍ 50 രൂപ ചോദിച്ച് വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി. മദ്യം വാങ്ങിയവര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് എക്‌സൈസ് മന്ത്രി എം. ലിജു സിഎംഡിക്ക് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

അമിത വില ഈടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നടപടിക്കുള്ള നിര്‍ദേശം. ബെവ്കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

Post a Comment

0 Comments