ജെഎന്‍യു പ്രഫസര്‍ക്കെതിരെ 10 വിദ്യാര്‍ഥികളുടെ ലൈംഗികാതിക്രമ പരാതി

 



ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി. 10 വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. സര്‍വകലാശാല ആഭ്യന്തര പരാതി പരിഹാര സമിതി (ICC) അന്വേഷണം തുടങ്ങി.

ഒരു മാസം മുമ്പാണ് പരാതികള്‍ ലഭിച്ചത്. പ്രഫസര്‍ വിദ്യാര്‍ഥികളെ സൗഹൃദ കൂട്ടായ്മകള്‍ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതായാണ് ആരോപണം. ക്ലാസ് മുറിയില്‍ വെച്ച് അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായും പരാതിയില്‍ പറയുന്നു.

ഐസിസിയില്‍ ആദ്യ പരാതി എത്തിയതിന് പിന്നാലെയാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രഫസര്‍ക്കെതിരെ രംഗത്തെത്തിയത്. സംഭവത്തില്‍ ജെഎന്‍യു അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Post a Comment

0 Comments