ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്‌നാട് പൊലീസിൻ്റെ ബി കാറ്റഗറി ക്രിമിനൽ റെക്കോർഡിൽ ഉൾപ്പെട്ട കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് ഇയാൾ എഐഎഡിഎംകെ വിട്ട് ടിവികെയിൽ സജീവമായത്. 2009 ൽ ശിവ എന്നയാളുടെ കൊലപാതകത്തിൽ കണ്ണന് പങ്കുണ്ടായിരുന്നുവെന്നും ഇതേത്തുടർന്നുള്ള പ്രതികാര കൊലയാണ് ഇതെന്നുമാണ് പൊലീസിൻ്റെ വിശദീകരണം.
2009 ൽ കൊല്ലപ്പെട്ട ശിവയുടെ മരുമകൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇന്നലെ രാത്രി കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് പ്രതികൾ ഒളിവിൽ പോയി. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

0 Comments