തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാൻ രമ്യ ഹരിദാസ് കത്ത് നൽകിയത് പരിശോധിക്കുമെന്ന് അദ്ദഹം പറഞ്ഞു. പഴയ ഡേറ്റിൽ ആണോ കത്ത് നൽകിയതെന്ന് പരിശോധിക്കണമെന്നും ആണെങ്കിൽ അഭികാമ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും അദ്ദഹം പ്രതികരിച്ചു. വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്നും കിട്ടുന്നിടത്തുനിന്നെല്ലാം വാങ്ങുമെന്നും അദ്ദഹം വ്യക്തമാക്കി. കൂടംകുളം പദ്ധതിയിലെ കേസ്, പെരുങ്കൽക്കുത്തിലെ രണ്ടാം പദ്ധതിയുടെ പരിസ്ഥിതി ക്ലിയറൻസ് തടസ്സങ്ങൾ, കണ്ണൂരിലെ പഴശ്ശി/ബാരാപോൾ പദ്ധതിയുടെ നിർമ്മാണ തടസ്സങ്ങൾ എന്നിവ ഉൽപ്പാദനത്തെ ബാധിച്ചെന്ന് അദ്ദഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ വർധനവും രാത്രികാലങ്ങളിലെ ചാർജിംഗും, എയർകണ്ടീഷണറുകളുടെ കൂടുതൽ ഉപയോഗവും കാരണം രാത്രികാല പീക്ക് അവറുകളിൽ വൻ വർധനവുണ്ടായിട്ടുണ്ടായെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
അതേസമയം, രമ്യ ഹരിദാസിനെതിരെ കോഴിക്കോട് ഡിസിസി ജന.സെക്രട്ടറി ഷാജിർ അറാഫത്തും രംഗത്തെത്തി. രമ്യയെ പാർട്ടിയിൽനിന്ന് മാറ്റിനിർത്താനുള്ള ആർജ്ജവം കോൺഗ്രസ് നേതൃത്വം കാണിക്കണമെന്നും ഇല്ലായെങ്കിൽ പാർട്ടി വലിയ വില നൽകേണ്ടിവരുമെന്നും ഷാജിർ അറാഫത്തിന്റെ ഫെസ്ബുക്ക് പോസ്റ്റ്. രമ്യ ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവിക്ക് താൻ ഒട്ടും അർഹയല്ലയെന്ന് രമ്യ തെളിയിച്ചെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
%20(1).jpg)
0 Comments