കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14 ,240 രൂപയായാണ് വില ഉയർന്നത്. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില1,13 ,920 രൂപയായാണ് വില ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന്റെ വില 11 700 രൂപയായും പവന്റേത് 93 ,600 രൂപയായുമാണ് വില ഉയർന്നത്.
അമേരിക്കൻ ഡോളറിന്റെ മൂല്യം കുറഞ്ഞതോടെ ചൊവ്വാഴ്ച ആഗോള വിപണിയിൽ സ്വർണവില ഉയർന്നു. വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ കണക്കുകളാണ് ഇപ്പോൾ സ്വർണവിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. ഈ കണക്കുകൾ അടുത്തയാഴ്ച യുഎസ് ഫെഡറൽ റിസർവ് സ്വീകരിക്കാനിടയുള്ള പലിശനിരക്ക് തീരുമാനത്തെ സ്വാധീനിച്ചേക്കും
%20(1).jpg)
0 Comments