കൊച്ചി: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം (SIT). സംഭവവുമായി ബന്ധപ്പെട്ട വിശദമായ രേഖകളും വിവരങ്ങളും കായിക വകുപ്പിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. കായിക വകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന്റെ മൊഴിയും SIT രേഖപ്പെടുത്തി.
കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അന്വേഷണസംഘം രൂപീകരിച്ച് മൂന്ന് ദിവസം പിന്നിടുന്നതിനിടെയാണ് പ്രാഥമിക നടപടികൾ ആരംഭിച്ചത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി സംഘത്തെ വിപുലീകരിക്കാനും തീരുമാനമുണ്ട്.

0 Comments