ഇടുക്കിയിലെ ഇരട്ടക്കുട്ടികളുടെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്തു

 



അടിമാലി: ഇടുക്കിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അടിമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടികളില്‍ ഒരാളുടെ കയ്യില്‍ നിന്ന് തിന്നറിന്റെ സാമ്പിള്‍ കണ്ടെടുത്തു.

കുട്ടികള്‍ തിന്നര്‍ കഴിച്ചെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

വലിയകാട്ടില്‍ അഫ്‌സല്‍-സാന്ദ്ര ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുട്ടികളായ ഇഹാന്‍, റിഹാന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഫ്സലിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും മൊഴികള്‍ മാറ്റി പറയുന്നുവെന്നും പൊലീസ് പറയുന്നു.

കുഞ്ഞുങ്ങള്‍ തിന്നര്‍ കുടിച്ചിരുന്നു എന്നായിരുന്നു അഫ്‌സലിന്റെ മൊഴി. ഒരാള്‍ അടിമാലി താലൂക്ക് ആശുപ്രതിയിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്.

Post a Comment

0 Comments