ദുബായ്: വനിതാ ഏഷ്യാകപ്പ് ടി20 ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ. ആവേശകരമായ രണ്ടാം സെമിഫൈനലിൽ പാകിസ്ഥാനെ നാല് വിക്കറ്റിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക കിരീടപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ സെമിയിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. ദുബായിൽ നാളെ നടക്കുന്ന ഫൈനലിൽ കിരീടം നിലനിർത്താൻ ലങ്കയും പ്രതികാരം വീട്ടാൻ ഇന്ത്യയും പോരടിക്കും.

0 Comments