എറണാകുളം: എറണാകുളത്ത് മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം. മലയാറ്റൂർ സ്വദേശി ദേവസിക്കുട്ടി (70) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഡേവിസിനെതിരെ കാലടി പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് ഡേവിസിന്റെ പതിവായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും ഭാര്യയെ ആക്രമിച്ചപ്പോൾ തടയാൻ എത്തിയതായിരുന്നു പിതാവായ ദേവസിക്കുട്ടി. തടയാൻ ശ്രമിച്ച പിതാവിനെ ഡേവിസ് തള്ളിമാറ്റിയതോടെ തല ഭിത്തിയിലിടിച്ച് താഴെ വീഴുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0 Comments