പരീക്ഷ ക്രമക്കേട്; കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക് എസ്‌ഐടി ഇന്ന് നോട്ടീസ് നല്‍കും




 തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക് എസ്‌ഐടി ഇന്ന് നോട്ടീസ് നല്‍കും. ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നാണ് ആവശ്യപ്പെടുക. പ്രോട്ടോക്കോള്‍ പ്രശ്‌നമുള്ളതിനാല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താനാവില്ലെന്നാണ് ബോര്‍ഡ് അംഗങ്ങളുടെ നിലപാട്.

എന്നാല്‍ ബോര്‍ഡ് അംഗങ്ങള്‍ നേരിട്ട് ഓഫീസില്‍ ഹാജരാകണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. പിഎസ്‌സിയിലെ ബോര്‍ഡ് അംഗങ്ങളില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്.

നിയമനക്രമക്കേട് പരാതിയില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ സംശയം. റാങ്ക് പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Post a Comment

0 Comments