കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം വൈദ്യുതി നിയന്ത്രിച്ച് പൊതുജനത്തിന് മാതൃകയാകണമെന്ന് ജീവനക്കാര്‍ക്ക് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം തുറന്ന കത്തെഴുതി. കെഎസ്ഇബി ഓഫീസുകളില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം ആവശ്യമില്ലാത്ത ലൈറ്റും ഫാനും ഓഫാക്കണമെന്നും എസി ഉപയോഗിക്കരുതെന്നുമാണ് നിര്‍ദേശം.
ജീവനക്കാരുടെ വീടുകളിലും വൈകുന്നേരം ആറ് മുതല്‍ 12 വരെ എസി നിയന്ത്രിക്കണം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് രാവിലെ ആക്കണമെന്നും കത്തില്‍ പറയുന്നു. കെഎസ്ഇബി ജീവനക്കാര്‍ ഓരോരുത്തരും ഇത് ചെയ്യുമ്പോള്‍ അത് വലിയ മാറ്റം ഉണ്ടാക്കുമെന്നുമാണ് ചെയര്‍മാന്‍ പറയുന്നത്.
ഈ മാസം 30 വരെ നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.

0 Comments