ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ അധ്യക്ഷന്‍ പിടിയില്‍

 



ഇടുക്കി: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ സനീഷ് ജോര്‍ജ് പിടിയില്‍. സനീഷിനൊപ്പം സുഹൃത്ത് നിസാര്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. തൊടുപുഴ കാളിയാര്‍ കോടിക്കുളത്തിന് സമീപത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്. ഇവരില്‍ നിന്നും വലിയ അളവില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. നിലവില്‍ ലഹരി ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്

Post a Comment

0 Comments