തടവുകാർക്ക് ഇനി മട്ടണും മീനുമില്ല; പകരം ചിക്കനും മുട്ടയും; കോടികൾ ലാഭിക്കാൻ ജയിൽ വകുപ്പ്

 




തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണക്രമത്തിൽനിന്ന് മട്ടണും മീനും പൂർണമായി ഒഴിവാക്കാൻ ജയിൽ വകുപ്പിന്റെ ശിപാർശ. ഉയർന്ന സാമ്പത്തിക ചെലവും തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ജയിൽ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിന് ഇതുസംബന്ധിച്ച നിർദേശം കൈമാറിയത്.

നിലവിൽ ശനിയാഴ്ചകളിൽ മട്ടണും ആഴ്ചയിൽ രണ്ട് ദിവസം മീനുമാണ് തടവുകാർക്ക് നൽകിയിരുന്നത്. എന്നാൽ ഇതിനുപകരം ചിക്കനും മുട്ടയും ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. മട്ടൺ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മീൻ വാങ്ങാൻ 4.8 കോടി രൂപയുമാണ് ചെലവാകുന്നത്.

മട്ടണ് പകരം ചിക്കൻ നൽകുന്നതിലൂടെ 1.26 കോടി രൂപയുടെയും മീനിന് പകരം മുട്ട നൽകുന്നതിലൂടെ 3.44 കോടി രൂപയുടെയും ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കുന്നു. തടവുകാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സർക്കാരിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് മെനു പുനർക്രമീകരിക്കുന്നത്. ആഭ്യന്തര വകുപ്പിന് സമർപ്പിച്ച ശിപാർശയിൽ വരുംദിവസങ്ങളിൽ അന്തിമ തീരുമാനമെടുക്കും.

Post a Comment

0 Comments