തിരുവനന്തപുരം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയതായി റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസിന് കേസെടുക്കാനുള്ള തെളിവുകൾ ഇഡി റിപ്പോർട്ടിലുണ്ടെന്നാണ് നിയമോപദേശം. കൂടുതൽ പരിശോധന ആവശ്യമെങ്കിൽ പ്രാഥമിക അന്വേഷണം നടത്താമെന്നും, റിപ്പോർട്ടിലുള്ള പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെയുള്ള കോടതി വിധികൾ നിർണായകമല്ലെന്നും എജി ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകൾ പറയുന്നു. ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന് സർക്കാർ തീരുമാനിക്കാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയതായാണ് വിവരം

0 Comments