പണി മുടക്കി ചാറ്റ്ജിപിടിയും ക്ലോഡ് എഐയും; പ്രതിസന്ധിയിലായി ഉപയോക്താക്കൾ




ദശലക്ഷങ്ങൾലോകമെമ്പാടുമുള്ള പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ ഒരേസമയം തടസപ്പെട്ടു. മുൻനിര എഐ സേവനങ്ങളായ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി (ChatGPT), ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ (Claude AI), ഇലോൺ മസ്കിന്റെ എക്സ് അധിഷ്ഠിത ഗ്രോക്ക് (Grok) എന്നിവയുടെ സേവനങ്ങളാണ് സാങ്കേതിക തകരാറുകൾ മൂലം വ്യാഴാഴ്ച തടസപ്പെട്ടത്. പ്രമുഖ സർവീസ് ട്രാക്കിങ് വെബ്‌സൈറ്റായ 'ഡൗൺ ഡിറ്റക്ടർ' ആണ് ഈ വിവരം പുറത്തുവിട്ടത്. ചില ഉപയോക്താക്കൾ ഗൂഗിളിന്റെ ജെമിനി സേവനങ്ങളിലും തടസങ്ങൾ നേരിട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ മൂന്നിന് വൈകുന്നേരം മുതലാണ് വെബ് ഇന്റർഫേസിലും ആപ്പിലും സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. മെസേജുകൾ അയക്കുമ്പോൾ റൂട്ടിങ് എററുകൾ, നെറ്റ്‌വർക്ക് എററുകൾ, സർവർ കണക്ഷൻ പ്രോബ്ലം എന്നിവയാണ് ഉപയോക്താക്കൾ പ്രധാനമായും നേരിടുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ സേവനം ലഭ്യമാകുന്നില്ലെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി

Post a Comment

0 Comments