എല്‍ഡിഎഫില്‍ കടുത്ത അവഗണന, ഗണേഷ് കുമാറും ഗൗനിച്ചില്ല; കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി

 



കോട്ടയം: കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി. കോട്ടയത്തെ ജില്ലാ നേതാക്കള്‍ പാര്‍ട്ടിവിട്ടു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാര്‍, ജില്ലാ സെക്രട്ടറി മനോജ് പുളിക്കല്‍, ട്രഷറര്‍ ലേഖ പി.ജെ, സുനു സി. പണിക്കര്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്.

പ്രശാന്ത് നന്ദകുമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. എല്‍ഡിഎഫിന്റെ കനത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രശാന്ത് കുമാര്‍ പറഞ്ഞു.

അവഗണനയെ കുറിച്ച് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും കെ.ബി ഗണേഷ് കുമാര്‍ ഗൗനിച്ചില്ലെന്നാണ് ആരോപണം. അവഗണന സഹിച്ച് തുടരാന്‍ സാധിക്കാത്തതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments