കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മുഖ്യമന്ത്രി വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തി. സാദിഖലി തങ്ങളും, മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. തുലാ വെൽനസ് കേന്ദ്രത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
കോഴിക്കോട് മർക്കസിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം മടവൂർ മഖാം അദ്ദേഹം സന്ദർശിച്ചിരുന്നു. അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോടെത്തിയത്.
മാനുഷിക സേവനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും വിദ്യാഭ്യാസ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമത്തിൽ അദ്ദേഹത്തിന്കൈമാറിയിരുന്നു. 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിനും സമ്മാനിച്ചിരുന്നു.
%20(1).jpg)
0 Comments