പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ആത്മ കണ്ണൂരും കൃഷി വകുപ്പും ചേർന്ന് ബ്ലോക്ക് അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു -മികച്ച സംയോജിത കർഷകനായി കണിച്ചാർ പഞ്ചായത്തിലെ ജിന്റോ കെ.എ., മികച്ച വനിതാ കർഷകയായി കണിച്ചാറിലെ ഷീജ മനോജ്, മികച്ച എസ്.ടി. കർഷകനായി കൊളയാട്സ്വദേശിബാബു വി., മികച്ച ക്ഷീര കർഷകനായി പേരാവൂരിലെ അജിത് പീറ്റർ, മികച്ച യുവ കർഷകനായി പേരാവൂരിലെ അജു ടി.യു. എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ കേളകം സ്വദേശി അമൃത ബിജുവിന് പ്രത്യേക ആദരവ്പ്രഖ്യാപിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ ,
വൈസ് പ്രസിഡന്റ് ബൈജു വർഗ്ഗീസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ലിസമ്മ ജോസഫ് , ജെയ്ഷബിജു, നൂറുദ്ദീൻ മുള്ളേരിക്കൽ , കൃഷി അസിസ്റ്റന്റ് ഡയറക്ടർ - അശ്വതി . പി എന്നിവർ ചേർന്നാണ് അവാർഡ് പ്രഖ്യാപിച്ചത്, അവാർഡ് ജേതാക്കൾക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും മൊമെന്റോയും 15 ന് രാവിലെ 9. 30 ന് ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് കൃഷി വകുപ്പ് മന്ത്രി ശ്രീ.ടി.സിദ്ദിഖ് നിർവ്വഹിക്കും.

0 Comments