ദില്ലി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല അഭിഭാഷകനെ മാറ്റി. പ്രിയ വർഗീസിന് യോഗത്യ ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ നാളെ അറിയിക്കും.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ കേസിൽ മുൻ സ്റ്റാൻഡിങ് കോൺസലും സിപിഎം സഹയാത്രികനുമായ കെ ആർ സുഭാഷ്ചന്ദ്രനാണ് കണ്ണൂർ സർവകലാശാലയ്ക്ക് വേണ്ടി ഹാജരായിരുന്നത്. എസ്എഫ്ഐയിൽ രാഗേഷും സുഭാഷും ഒരേ കാലയളവിൽ പ്രവർത്തിച്ചവരാണ്. നിലവിൽ സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. പുതിയ സ്റ്റാൻഡിങ് കോൺസലായി പി എസ് സുൽഫിക്കർ അലിയെ നിയമിച്ചു.
%20(1).jpg)
0 Comments