വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ പേര് 'ട്രംപ് സ്ട്രെയിറ്റ്' എന്ന് മാറ്റാനുള്ള നിർദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ ആശയം പങ്കുവെച്ചത്. ഈ സമുദ്രപാത അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇത് ഗൗരവമായി പറഞ്ഞതല്ലെന്നും പിന്നീട് സൂചിപ്പിച്ചു.
"ഇതിപ്പോൾ യുഎസ്എയുടെ നിയന്ത്രണത്തിലായതിനാൽ, ഹോർമുസ് കടലിടുക്കിന്റെ പേര് നമ്മൾ ട്രംപ് സ്ട്രെയിറ്റ് എന്ന് മാറ്റണമോ???" എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഈ സുപ്രധാന സമുദ്രപാതയുടെ നിയന്ത്രണത്തെച്ചൊല്ലി ഹോർമുസ് കടലിടുക്കിൽ സംഘർഷം വർധിച്ചുവരുന്നതിനിടെയാണ് ട്രംപിന്റെ ഈ നിർദേശമെന്നതും ശ്രദ്ധേയമാണ്.
പ്രസിഡന്റിന്റെ നിർദേശത്തോട് പ്രതികരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പിന്നീട് ഗൾഫ് മേഖലയുടെ ഒരു ഭൂപടം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിൽ ജലപാതയെ "ട്രംപ് സ്ട്രെയിറ്റ്" എന്നാണ് രേഖപ്പെടുത്തിയിരുന്നത്. "ഇതുകേൾക്കാനൊരു ഗാംഭീര്യമുണ്ട്" എന്ന അടിക്കുറിപ്പും പോസ്റ്റിലുണ്ടായിരുന്നു.

0 Comments