ഡീൽ വിവാദം മുതൽ വെള്ളാപ്പള്ളി വരെ; സിപിഎം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം

 



കോഴിക്കോട്: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം വിശാല സംസ്ഥാന സമിതി. പാർട്ടിയുടേത് എന്ത് നേതൃത്വമാണെന്ന് യോഗത്തിൽ പ്രതിനിധികൾ ചോദിച്ചു. സിപിഎം-ബിജെപി ഡീൽ ആരോപണം പ്രതിരോധിക്കുന്നതിൽ നേതൃത്വം പൂർണ പരാജയമാണെന്നും വിമർശനമുണ്ടായി. സാമുദായിക സംഘടനകളോടുള്ള സമീപനത്തിൽ വ്യക്തതയില്ലായിരുന്നെന്നും യോഗം വിമർശിച്ചു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച സമീപനത്തിലും നേതൃത്വത്തിനെതിരെ കടന്നാക്രമണമുണ്ടായി. വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്ക് നാണക്കേടായെന്നായിരുന്നു വിമർശനം.


പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഗുരുതര വീഴ്ചകളും ജില്ലാ കമ്മിറ്റികൾ എടുത്തുകാട്ടി. നേതൃത്വത്തിൻ്റെ നിർദേശങ്ങൾ അവഗണിച്ചായിരുന്നു വിമർശനം.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നവംബറിന് മുമ്പ് പാർട്ടിക്ക് മുമ്പിൽ സ്വത്ത് വെളിപ്പെടുത്തണമെന്നും നിർദേശം ഉയർന്നു. ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ഏരിയ കമ്മിറ്റി അംഗങ്ങൾക്കും ഇത് ബാധകമാണ്. അംഗത്വം പുതുക്കുമ്പോൾ സ്വത്തിൽ പാർട്ടി പരിശോധന നടത്തും. നേതാക്കൾ വായ്പ എടുക്കുമ്പോൾ മുൻകൂട്ടി പാർട്ടിയെ അറിയിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.

Post a Comment

0 Comments