കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിലെ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ പുതിയ മീറ്റ് റെക്കോർഡോടെ സ്വർണം നേടി ആലപ്പുഴയുടെ അതുൽ ടിഎം വേഗരാജാവ്. ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസ് വിദ്യാർഥിയായ അതുൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. കോട്ടയം ഗവൺമെന്റ് വിഎച്ച്എസ്എസ് മുരിക്കുംവയലിന്റെ ശ്രീഹരി ബിനു 10.74 സെക്കന്റിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനവും, 10.91 സെക്കൻഡിൽ ഓടിയെത്തിയ കൊല്ലം സെന്റ് അലോഷ്യസ് എച്ച്എസ്എസ് വിദ്യാർഥി ട്രോയ് ഹെൻസൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് വിഎംഎച്ച്എസിലെ ആർ. ഋതുപർണയാണ് വേഗറാണി. 12.43 സെക്കൻഡിൽ ഓടിയെത്തിയാണ് കൗമാരതാരം പൊന്നണിഞ്ഞത്. ആലപ്പുഴ സെന്റ് ജോസഫ്‌സ് എച്ച്എസ്എസിന്റെ ആർ. ശ്രേയ വെള്ളിയും (12.73 സെക്കൻഡ്), ആലപ്പുഴ കലവൂർ എച്ച്എസ്എസിലെ സരയൂ ലക്ഷ്മി ബി വെങ്കലവും (12.86 സെക്കൻഡ്) സ്വന്തമാക്കി. ജൂനിയർ വിഭാഗത്തിൽ ജിൽഷ ജിനിലാണ് ഒന്നാമതെത്തിയത്. തിരുവനന്തപുരം ജിവി രാജ സ്‌കൂളിനെ പ്രതിനിധീകരിക്കുന്ന ജിൽഷ, 12.29 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. ജൂനിയർ ആൺകുട്ടികളിൽ മിലൻ ജോർജ് സ്വർണമണിഞ്ഞു. ആലപ്പുഴ ലിയോ ജിഎസ്എസ്.11.02 സെക്കന്റിലാണ് മിലൻ ഫിനിഷിങ് ലൈൻ കടന്നത്. സബ്ജൂനിയർ വിഭാഗത്തിൽ എം ശ്രീഹരി ഒന്നാമതെത്തി. വനിതകളിൽ എസ് സങ്കീർത്തനക്കാണ് സ്വർണം

0 Comments