സംഘർഷം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അടച്ചിടും, വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന് നിർദേശം

 



തേഞ്ഞിപ്പലം(മലപ്പുറം): എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷമുണ്ടായ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടാൻ തീരുമാനം. നവംബർ രണ്ടുവരെയാണ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടുന്നത്. വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിഞ്ഞ് പോകണമെന്നും രജിസ്ട്രാർ നിർദേശിച്ചു.

ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സർവകലാശാല ക്യാമ്പസിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു

Post a Comment

0 Comments