രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്; രണ്ട് കേസുകളിൽ 10 മാസമായിട്ടും കുറ്റപത്രമില്ല




 പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗ കേസുകളിൽ പത്തുമാസമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. മൂന്നാമത്തെ കേസിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിലെ പലരും സ്ഥലം മാറുകയും ചെയ്തു. എസ്‍‍പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

കേസുകൾ അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ പല ഉദ്യോഗസ്ഥരും സ്ഥലം മാറിപ്പോയത് അന്വേഷണത്തെ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.അന്വേഷണ സംഘത്തിലെ പലരും പല വഴികളിലേക്ക് മാറിയതോടുകൂടി ഈ കേസുകളിലെ അന്വേഷണം നിലച്ച മട്ടിലാണ്. 2025 നവംബർ 28-നാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.തുടർന്ന് ഡിസംബർ മൂന്നിന് രണ്ടാമത്തെ കേസും തുടർന്ന് മൂന്നാമത്തെ കേസും രജിസ്റ്റർ ചെയ്യുകയായിരുന്നു.ആദ്യ കേസിൽ ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ പുറത്തുവരികയും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

രാഹുലിനെതിരായ മൂന്നാമത്തെ കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. രാഹുലിന് എതിരായ കേസുകളിൽ ആദ്യത്തെ കുറ്റപത്രമായിരുന്നു ഇത്. ബലാത്സംഗം, ശാരീരിക, മാനസിക പീഡനം തുടങ്ങിയ കുറ്റങ്ങൾ രാഹുലിനെതിരെ ചുമത്തിയത്. കേസെടുത്ത് നാലുമാസം പിന്നിടുമ്പോഴാണ് തിരുവല്ല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. രാഹുലിനെതിരെ യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന കുറ്റവും ചുമത്തി. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയതെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു

Post a Comment

0 Comments