ദില്ലി: ദില്ലിയിൽ സിജെപി ആഹ്വാനം നൽകിയ തിരംഗ മാർച്ചിൻ്റെ സാഹചര്യത്തിൽ സാഹചര്യം വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർ. 24 മണിക്കൂർ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെയാണ് ദില്ലി പൊലീസ് തയ്യാറാക്കുന്നത്. ദില്ലി അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. അർദ്ധ സൈനിക വിഭാഗം ഉൾപ്പെടെ 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ നിയോഗിക്കും. അതേസമയം, കൊണാട്ട് പ്ലേസിൽ പൊലീസ് സുരക്ഷ കൂട്ടി. സിജെപി പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്.
അതേസമയം, പ്രതിഷേധക്കാർക്കെതിരെയുള്ള ദില്ലി പൊലീസ് നടപടികൾക്ക് എതിരായ ഹർജി ഇനി നവംബർ മൂന്നിന് മാത്രമായിരിക്കും പരിഗണിക്കുക. ജന്തർ മന്തർ സമരവേദി അല്ലാതാക്കിയ ഉത്തരവിനെതിരായ ഹർജികളും നവംബർ മൂന്നിന് മാത്രമായിരിക്കും. ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി അടക്കം നൽകിയ ഹർജികൾ 27ന് പരിഗണിക്കും.

0 Comments