നിയുക്തി മിനി ജോബ് ഫെയര്‍ ഒക്ടോബര്‍ 30ന്




കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ 2026 ഒക്ടോബര്‍ 30ന് രാവിലെ 9:30 മുതല്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ വെച്ച് നിയുക്തി 2026 തൊഴില്‍മേള സംഘടിപ്പിക്കുന്നു. അഡ്വ: ടി.ഒ മോഹനന്‍ എം എല്‍ എ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്റിംഗ് മ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ലിഷ ദീപക്ക് അധ്യക്ഷത വഹിക്കും.

എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി, എംസിഎ, എംബിഎ, ബിടെക്, പിജിഡിസിഎ, ഡിപ്ലോമ, മള്‍ട്ടിമീഡിയ, എംഎസ്സി മാത്ത്‌സ്, ഐടിഐ, പോളി, എഫ്ഡിജിടി, കെജിസിഇ, ബിഎഫ്എ, എംഎസ്ഡബ്ല്യു, ബിഎസ്ഡബ്ല്യു തുടങ്ങിയ മേഖലകളിലായി മുന്നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/6HUDCFVDkmxuAuBN8. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2707610, 6282942066.

Post a Comment

0 Comments