കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ & മോഡല്‍ കരിയര്‍ സെന്റര്‍ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 2026 ഒക്ടോബര്‍ 31 രാവിലെ 10 മണി മുതല്‍ 12 മണി വരെ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍, ടെക്‌നിക്കല്‍ എഞ്ചിനീയര്‍, സെയില്‍സ് എഞ്ചിനീയര്‍, ബി2ബി മാനേജര്‍, പ്രൊജക്ട് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പങ്കെടുക്കാന്‍ താല്പര്യമുള്ള 3 വര്‍ഷ ഡിപ്ലോമ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്), ബി ടെക്ക് (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്), ഡിഗ്രി, എസ് എസ് എല്‍ സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30 മണിക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയില്‍ 3 സെറ്റ് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 04972703130, Email: ugbkanr.emp.lbr@kerala.gov.in.

0 Comments