കണിച്ചാർ : കണിച്ചാർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ച് നിർമിച്ച കൊളക്കാട് - നിരപ്പേൽമല പാലമാണ് വൈദ്യുതി -പാർലമെന്ററികാര്യ പരിസ്ഥിതിവകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, കണിച്ചാർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ലാലി ജോസ്, പേരാവൂർ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ, മുൻ ജില്ലാ പഞ്ചായത്ത് അംഗം മൈക്കിൽ ടി മാലത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. എം മാണി, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ചിറ്റേരി, ജിജോ മാത്യു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വാർഡ് മെമ്പർമാർ, നാട്ടുകാർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ വിവിധ ആളുകൾ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments