റിയാദ്: റിയാദ് ലക്ഷ്യമാക്കിയെത്തിയ ഹൂതി ഡ്രോൺ വ്യോമപ്രതിരോധ സേന തകർത്തു. ഡ്രോൺ അവശിഷ്ടങ്ങൾ നിലത്തുപതിച്ചെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സഖ്യസേന അറിയിച്ചു. ഇന്ന് പുലർച്ചെയും രാജ്യത്തിന്റെ തെക്കൻ മേഖല ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ച മറ്റൊരു ഡ്രോണും സേന തകർത്തിരുന്നു. അതേസമയം സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യു.എസ് എംബസി സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
വ്യോമപാത അടയ്ക്കാനും വിമാന സർവീസുകൾ റദ്ദാക്കാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് മിഷൻ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകി. എംബസിയിലെ അത്യാവശ്യ വിഭാഗത്തിലല്ലാത്ത ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാനും യുഎസ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഹൂതികളുടെ ഭാഗത്തുനിന്ന് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് അമേരിക്ക ഈ കടുത്ത നടപടികളിലേക്ക് കടന്നത്.
%20(1).jpg)
0 Comments