സിജെപി നേതാക്കൾക്ക് ജാമ്യം; എട്ട് ദിവസം നീണ്ട ജയിൽവാസത്തിന് വിരാമം

 



ന്യൂഡൽഹി: സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ വിട്ടയക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. 8 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.മോചനം നാളെയായിരിക്കുമെന്നാണ് റിപ്പോർട്ട് .നിലവിൽ നേതാക്കളെ കൊണ്ട് പോയത് തീഹാർ ജയിലിലേക്കാണ്.

ഒക്ടോബർ 13നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് സ്ഥലത്ത് പ്രവേശിച്ചെന്ന ആരോപണത്തിലായിരുന്നു നടപടി.

തുടർന്ന് ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഒക്ടോബർ 19ന് അഞ്ച് ദിവസത്തെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഇരുവരെയും വിട്ടയക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.

Post a Comment

0 Comments