കേളകം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കേളകം സ്റ്റേഷൻ പരിധിയിലെ ഉന്നതി നിവാസികൾക്കായി കായിക മത്സരങ്ങളും അദാലത്തും സംഘടിപ്പിച്ചു


കേളകം: കേളകം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കേളകം സ്റ്റേഷൻ പരിധിയിലെ ഉന്നതി നിവാസികൾക്കായി കായിക മത്സരങ്ങളും അദാലത്തും സംഘടിപ്പിച്ചു. കേളകം പൊലീസ് സ്റ്റേഷനിൽ നടന്ന അദാലത്ത് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

പേരാവൂർ സി.ഐ. രജീഷ് തെരുവത്ത് പീടികയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരാവൂർ ഡി.വൈ.എസ്.പി. എ.വി. ജോൺ മുഖ്യാതിഥിയായിരുന്നു. കേളകം എസ്.ഐ. മെൽവിൻ വിൻസെന്റ്, തോമസ് സെബാസ്റ്റ്യൻ, കൊട്ടിയൂർ വില്ലേജ് ഓഫീസർ ഷാജി പി. മാത്യു, വ്യാപാരി പ്രതിനിധികളായ കൊച്ചിൻ രാജൻ, എം.എസ്. തങ്കച്ചൻ എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി അഡ്വ. ഇ.കെ. മീനയും കേളകം അഡീഷണൽ എസ്.ഐ. പ്രിൻസ് ജോണും ക്ലാസുകൾ എടുത്തു.

തുടർന്ന് നടന്ന ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദേശാഭിമാനി വളയംചാലിനും, രണ്ടാം സ്ഥാനം നേടിയ കൊളക്കാട് സ്പാർ ടെൻ ടീമിനും ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. നിരവധി ഉന്നതി നിവാസികൾ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments