കോഴിക്കോട്: വഖഫ് ബോർഡ് രൂപീകരണത്തിലെ തർക്കത്തിൽ വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. എപി സുന്നി വിഭാഗത്തെ അനുനയിപ്പിക്കാനും പുതിയ ഫോർമുല ചർച്ച ചെയ്യാനുമാണ് മന്ത്രി നേരിട്ട് എത്തിയത്. പരാതി മുഖവിലക്ക് എടുക്കുന്നുവെന്നും എപി വിഭാഗത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്നും പരിഹരിക്കാൻ വഴി കണ്ടെത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു.
ഹജ്ജ് കമ്മിറ്റി, മദ്രസ ബോർഡ്, ന്യൂനപക്ഷ കമ്മീഷൻ എല്ലാം ഒരു യൂണിറ്റ് ആയി കാണണം എന്ന് മന്ത്രി പറഞ്ഞു. വലിയ പ്രശ്നങ്ങൾ ഇല്ല. വഖഫുമായി ബന്ധപ്പെട്ട പ്രശ്നം ആണ് ഉണ്ടായിരുന്നത്. സർക്കാരിന്റെ പരിമിതി പറഞ്ഞു ബോധ്യപെടുത്തി. എ പി വിഭാഗത്തിന് വഖഫിൽ പ്രാതിനിധ്യം ഉണ്ടാകും. എങ്ങനെ എന്നത് സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

0 Comments