കോട്ടയം: കോതമംഗലത്ത് പെരുമ്പാവൂർ സ്വദേശിയായ ഹൃദ്രോഗിക്ക് ചികിത്സ വൈകിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ കെ ശൈലജ. നിരന്തരമായി ചികിത്സാനിഷേധവും അലംഭാവവും ഉണ്ടാകുന്നു. ഇടതുകാലത്തെ ചെറിയ വിഷയം പോലും പർവ്വതീകരിച്ച് കാണിച്ചു. അന്ന് വിമർശിച്ചവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും അവർ വിമർശിച്ചു.
നിലവിൽ നടക്കുന്നത് ആരോഗ്യ മേഖലയെ തകർന്ന സംഭവങ്ങൾ. കിഫ്ബിയെ കുറ്റം പറഞ്ഞ ആശുപത്രികൾക്ക് നൽകിയിരുന്ന തുക തടഞ്ഞു. പൊതുജനാരോഗ്യ മേഖലയെ തകർത്ത് സ്വകാര്യ മേഖലയെ വളർത്താനാണ് ടാസ്ക് ഫോഴ്സ്.
അലംഭാവം അവസാനിപ്പിക്കാൻ ഗവൺമെന്റ് ഇടപെടണം. ഫീസ് അടയ്ക്കാൻ വേണ്ട സൗകര്യം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. ഗവൺമെന്റ് ആശുപത്രികളിൽ വേണ്ട സൗകര്യങ്ങളും സാഹചര്യങ്ങളും എല്ലാമുണ്ട്. അതിനെ വേണ്ടവിധം പ്രവർത്തിപ്പിക്കുകയാണ് വേണ്ടത്.
പി എസ്സി സമരം നടത്തുന്നവരോട് അലംഭാവം കാട്ടാൻ ഇടതു സർക്കാർ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇടതുപക്ഷം ഭരിച്ചിരുന്നപ്പോൾ സമരപ്പന്തലിൽ പോയവർ ഇന്ന് അവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. പി എസ് സി വഴി ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന കാലമായിരുന്നു ഇടതു ഭരണകാലം. പി എസ് സി സമരക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു

0 Comments