സ്പാ കേന്ദ്രത്തിന്‍റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി പിടിയിൽ




 തിരുവനന്തപുരം: നഗരത്തിലെ സ്പാ കേന്ദ്രത്തിന്‍റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശിനി മായയാണ് അറസ്റ്റിലായത്. സ്പാ നടത്തിപ്പിൽ മായക്കും പങ്കാളിത്തമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറാണ് മായ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കേസുമായി ബന്ധപ്പെട്ട് ഉള്ളൂർ സോണൽ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെയടക്കം അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ ജോലിക്കെന്ന പേരിൽ സ്പാകളിൽ എത്തിച്ച മാതൃസഹോദരിയെയും ഭർത്താവിനെയും നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആയുർകേരള, ഡാലിയ ഹോം, കേരള ആയുർവേദ എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങൾ നടന്നതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.

Post a Comment

0 Comments