ഗുരുതര ക്രമക്കേടുകള്‍, എസ്‌ഐആര്‍ ഉടന്‍ നിര്‍ത്തലാക്കണം; രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

 



ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ക്രമക്കേട് വ്യക്തമാണെന്നും എസ്‌ഐആര്‍ പ്രക്രിയ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് ഇന്‍ഡ്യാ സഖ്യനേതാക്കളും സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സുതാര്യതയില്ലായ്മയും നിയമസാധുതയും ചോദ്യം ചെയ്താണ് പ്രതിപക്ഷ നേതാക്കള്‍ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇതിന് പുറമേ, തലസ്ഥാനത്തെ പ്രധാന സമരവേദിയായ ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെയുള്ള മറ്റൊരു ഹരജിയും ഇതേ ബെഞ്ച് നാളെ പരിഗണിക്കും. പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഹരജി

Post a Comment

0 Comments