ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്




 വാഷിംഗ്ടൺ: ഇറാനെതിരെ സൈനികാക്രമണം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ മറ്റൊരു സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി തലേദിവസം സംസാരിച്ചതിന് പിന്നാലെയാണ് ഞായറാഴ്ചയോടെ ആക്രമണം ഉണ്ടായേക്കാമെന്ന് ട്രംപ് വ്യക്തമാക്കിയത്. അതേസമയം, സമാധാനപരമായ ഒരു കരാറിനുള്ള സാധ്യതയും അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല.

ഫ്ലോറിഡയിൽ ഇടക്കാല തെരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. അന്തിമ തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, "ഞാൻ നിങ്ങളോട് അത് പറയുമെന്ന് നിങ്ങൾക്ക് തോന്നുടുന്നുണ്ടോ? ഒരുപക്ഷേ നാളെ ഉണ്ടായേക്കാം... ആക്രമണം നടത്താനുള്ള സാധ്യതയുണ്ട്, അതുപോലെ തന്നെ നല്ലൊരു വലിയ മനോഹരമായ കരാറിലെത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്" എന്നായിരുന്നു ട്രംപിന്റെ മറുപടി. എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

Post a Comment

0 Comments