പി എസ് സി പരീക്ഷ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊർജ്ജിതം




 തിരുവനന്തപുരം: പി എസ് സി പരീക്ഷ ക്രമക്കേടിൽ പ്രതിയായ അഡീഷനൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊ‌ർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ഒളിവിലുളള ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ മൊഴികൾ പരിശോധിച്ച ശേഷമാകും തീരുമാനം. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ചും അന്വേഷണം നടന്ന് വരുകയാണ്

Post a Comment

0 Comments