ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ 2018 സ്കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻ്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളുടെ മേഴ്‌സി ചാൻസ് പരീക്ഷകൾ 2026 ഡിസംബറിൽ നടത്തും. വിദ്യാർത്ഥികൾക്ക് പഠിച്ചിരുന്ന സെൻ്ററുകളിൽ നവംബർ 14 വരെ ഫൈൻ കൂടാതെയും, 16 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ നവംബർ അവസാന വാരം പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെൻററിൽ നിന്നും ലഭ്യം. വിശദവിവരങ്ങൾക്ക് www.ihrd.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

0 Comments