ജീവൻ മിഷൻ ലാബുകളിൽ കെമിസ്റ്റ്; അപേക്ഷ ക്ഷണിക്കുന്നു




കേരള ജല അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം ജൽ ജീവൻ മിഷൻ ലാബുകളിലേക്ക് കെമിസ്ട്രി ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ തസ്തികകളിലേക്ക് പ്രതിമാസ വേതനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ തസ്തികകയിലേക്ക് എൻ.എ.ബി.എൽ. മാനദണ്ഡപ്രകാരമുള്ള പ്രവൃത്തി പരിചയം നിർബന്ധം. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, ഐ.എസ്.ഒ. പരിശീലന സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. പരമാവധി പ്രായം നാൽപ്പത്തിയഞ്ച് വയസ്സ്. താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ നാല് രാവിലെ പതിനൊന്ന് മണിക്ക് നേരിട്ടുള്ള അഭിമുഖത്തിന് ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷനിൽ ഹാജരാകണം. ഫോൺ: 0495 2374570.

Post a Comment

0 Comments