'ഇത് ചന്തയല്ല, ബഹളം വെക്കരുത്'; ക്ഷുഭിതനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

 



ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹരജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. അഭിഭാഷകര്‍ ബഹളം വെക്കരുതെന്നും തന്നെ ഉത്തരവ് പറയാന്‍ അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകർ ഈ രീതിയില്‍ ബഹളം വെക്കരുതെന്നും ഇത് ചന്തയല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സമരങ്ങള്‍ക്ക് നിശ്ചിത കാലയളവ് നിശ്ചയിക്കണം. അനുമതി നല്‍കിയാലും ഇല്ലെങ്കിലും അതിന്റെ കാരണം വ്യക്തമാക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. വിവിധ ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

സമരത്തിന് ആഹ്വാനം നല്‍കിയവര്‍ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കട്ടെയെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. അടുത്ത രണ്ട് മാസത്തേക്ക് പ്രതിഷേധങ്ങളോ ധാരണകളോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ഉണ്ടായാല്‍ അത് ഈ ഉത്സവസീസണെ സാരമായി ബാധിക്കുമെന്നും എസ്ജി പറഞ്ഞു.

ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് ഒരു ദിവസത്തേക്ക് മാത്രമേ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ 17 ദിവസത്തേക്ക് സ്ഥലം കൈവശപ്പെടുത്തി. മുന്‍കൂര്‍ അനുമതിയില്ലാതെ പാര്‍ലമെന്റിലേക്കും സുപ്രിംകോടതിയിലേക്കും മാര്‍ച്ച് നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും എസ്ജി ചൂണ്ടിക്കാട്ടി

Post a Comment

0 Comments