തിരുവനന്തപുരം: മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍. രണ്ട് ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് വിവരം. ഉദ്യോഗസ്ഥര്‍ മുമ്പും സമാനമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കും.
അപേക്ഷ നല്കി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. മൂവാറ്റുപുഴയിലെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചത് ജൂണ്‍ 23നാണ്. ജൂണ്‍ 24ന് ലൈസന്‍സ് നല്കി.
സംഭവത്തില്‍ ലൈസന്‍സ് നല്കിയ രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സസ്പെന്‍ഷനിലാണ്. വീര്യം കൂടിയ വൈനിന് അനുമതി നല്കിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്കിയ രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ സസ്പെന്‍ഷനില്‍ ആകുന്നത്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് തരം മാറ്റിയാണ് അനുമതി നല്‍കിയത്. എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സതീഷ്,
കോട്ടയം ഇന്‍- ചാര്‍ജുള്ള പത്തനംതിട്ട ഡിസി ഷിബു പി.എല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രി അറിയാത്ത തരത്തില്‍ സിസ്റ്റം ഉണ്ടാക്കി വെച്ചാല്‍ മന്ത്രി അത് തിരുത്തുമെന്നും സര്‍ക്കാര്‍ നയം അനുസരിച്ചു മാത്രമേ ഇനി എന്ത് തീരുമാനങ്ങളും ഉണ്ടാകൂ എന്നും എക്സൈസ് മന്ത്രി എം ലിജു മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയും പുറത്തു വരുന്നതിനു മുന്‍പായി പുതിയ ബാറുകള്‍ക്ക് അനുമതി നല്കാന് പാടില്ല എന്ന നിര്‍ദ്ദേശം നിലനില്ക്കെകയാണ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ നടന്നത്. ഫോര്‍ട്ടി വൈന്‍ വിവാദത്തില്‍ ചാലക്കുടിയിലെ ബേക്കറിക്ക് ലൈസന്‍സ് നല്കിയ ഉദ്യോഗസ്ഥനെയും നേരത്തെ മാറ്റിനിര്‍ത്തിയിരുന്നു.
%20(1).jpg)
0 Comments