എറണാകുളം: കാലടി സർവകലാശാലയിൽ നടപടി നേരിട്ട വിദ്യാർഥികൾ തെറ്റ് തിരുത്തിയാൽ പരീക്ഷയെഴുതാൻ അവസരമൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥികൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും എന്നാൽ, കുട്ടികളുടെ ഭാവി നശിപ്പിക്കാൻ പാടില്ലെന്നും, ക്യാമ്പസുകളെ പാർട്ടി ഗ്രാമങ്ങളാക്കാൻ അനുവദിക്കില്ലെന്നും പരീക്ഷക്കായി പ്രത്യേക അനുമതി വാങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ തിരിച്ചെടുക്കണം എന്ന് തന്നെയാണ് തന്റെയും സർക്കാരിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ കൃത്യമായ ബോധ്യമുള്ള ആളാണ് താനെന്നും അവിടെ പലതും നടക്കുന്നുണ്ടെന്നും പല കാര്യങ്ങളും പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ വന്നശേഷം സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ചെന്നും ആദ്യ യോഗത്തിനിടയിൽ സിൻഡിക്കേറ്റ് അംഗങ്ങളെ പൂട്ടിയിട്ടതായും അക്രമ സമരങ്ങളാണ് സർവകലാശാലയിൽ നടക്കുന്നതെന്നും വിദ്യാർഥികളെ ക്യാമ്പസിലേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കൾ ഭയക്കുന്നെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
കരി ഓയിൽ സമരം നടന്ന സമയത്ത് താനല്ല എൻഎസ്യു പ്രസിഡന്റ്. ആ സമരത്തെ താനും എതിർത്തിയിട്ടുണ്ടെന്നും കാലടിയിലെ സമരത്തിന് ഉപയോഗിച്ച ലൈറ്റുകൾ യൂണിവേഴ്സിറ്റിയുടെതല്ലെന്നും അദ്ദേഹം പറഞ്ഞു. വിമർശനം വന്നപ്പോൾ കണ്ടുപിടിച്ച ക്യാപ്സൂളുകളാണ് ലൈറ്റ് മരിച്ചു എന്ന നാടകമെന്നും യാഥാർഥ്യം അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സസ്പെൻഷനിലായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വിധി. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ സിസ തോമസും സര്‍വകലാശാലയും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെയാണ് പരീക്ഷയെഴുതാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആവശ്യമായ ഹാജരില്ലെന്നും സൂപ്പര്‍ ഫൈനോട് കൂടി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതിയും കഴിഞ്ഞുപോയെന്നുമാണ് വിസിയുടെ വാദം. നാളെ മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നിഷേധിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നഷ്ടമാകും

0 Comments