മോദിക്കും അമിത് ഷാക്കും അധികാരത്തിൽ തുടരാനാകില്ല; തുറന്നടിച്ച് കെ.സി വേണുഗോപാൽ

 



ന്യൂഡൽഹി: ബിജെപി ജയിക്കുന്നത് വോട്ട് നേടിക്കൊണ്ടല്ല, കൃത്രിമം കാണിച്ചാണെന്ന് ജനങ്ങൾക്ക് മനസിലായതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കഴിഞ്ഞ 30 വർഷത്തിനിടെ ഡൽഹി കണ്ടിട്ടില്ലാത്തത്ര ജനപങ്കാളിത്തമുള്ള പരിപാടിയായിരുന്നു നടന്നതെന്നും ഇത് ജനങ്ങളുടെ പ്രതിഷേധത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സമയം കഴിഞ്ഞു. ഭരണത്തിൽ നിന്ന് പുറത്തുപോകാനുള്ള സമയമായെന്നതിന്റെ സൂചനയാണിത്. ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് ഇന്ത്യയുടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഇനിയും പൊറുപ്പിക്കാൻ ജനങ്ങൾ തയ്യാറാകില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

പരിപാടിയെ ബിജെപി പരിഹസിക്കുന്നതിലൂടെ അത് അവരെ എത്രമാത്രം ബാധിച്ചുവെന്ന് വ്യക്തമാകുന്നുണ്ട്. ബിജെപിക്ക് എന്തും പറയാം, എത്ര വേണമെങ്കിലും പരിഹസിക്കാം. എന്നാൽ മോദിയും അമിത് ഷായും പറയുന്നതിനോട് ജനങ്ങൾ യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യവിരുദ്ധരെ നിയന്ത്രിക്കുക എന്ന ദൗത്യമാണ് തങ്ങൾക്കുള്ളത്. ആ ദൗത്യവുമായി മുന്നോട്ടുപോകും. എല്ലാ എംപിമാരും പങ്കെടുക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കോൺഫറൻസ് നാളെ നടക്കും. അതിലും പുതിയ കാര്യങ്ങൾ പുറത്തുവരുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു

Post a Comment

0 Comments