കണിച്ചാർ സ്വദേശി എ എസ് ഐ കുമാരന്റെ ജീവനായി ആംബുലൻസ് ഡ്രൈവർ ബെസ്റ്റിൻ ഓടിയത് 95 കി. മി വേഗത്തിൽ




കണിച്ചാർ: ഹൃദ്രോഗിയായ എ എസ് ഐ കുമാരന് ഹൃദയ മാറ്റ ശസ്ത്രക്രിയയിലൂടെ സ്വീകരിക്കാൻ അനുയോജ്യമായ ഒരു ഹൃദയം വന്നുചേർന്നിട്ടുണ്ടെന്ന കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ നിന്നുള്ള അപ്രതീക്ഷിത വിളിക്കു പിന്നാലെ ആംബുലൻസുമായി 95 കിലോമീറ്റർ വേഗത്തിൽ പറ പറക്കുകയായിരുന്നു ഡ്രൈവർ ബെസ്റ്റിൻ.

കണിച്ചാർ സ്വദേശിയും എ എസ് ഐയുമായ കുമാരന്റെ  ജീവനും പ്രതീക്ഷകളും തന്നിലായിരുന്നു എന്ന് ബെസ്റ്റിന് നല്ല ബോധ്യമുണ്ടായിരുന്നു. 95 കിലോമീറ്റർ വേഗത്തിൽ ചവിട്ടി വിടുമ്പോൾ തിരിച്ചു പിടിക്കാനാവുന്ന കുമാരന്റെ ജീവൻ മാത്രമായിരുന്നു ബെസ്റ്റിന്റെ മനസ്സിൽ. കൂടാതെ ആംബുലൻസിനു കടന്നു പോകാൻ വിവിധയിടങ്ങളിൽ മനുഷ്യ സ്നേഹികൾ വഴിയും തെളിച്ചതോടെ കാര്യങ്ങൾ വിചാരിച്ചത് പോലെ തന്നെയായി. ആറുമണിക്ക് കണിച്ചാറിൽ നിന്നും പുറപ്പെട്ട ആംബുലൻസ് ശരവേഗത്തിൽ പറന്ന് ഏഴര ആകുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തി.

കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ വച്ചായിരുന്നു  കുമാരന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ.

Post a Comment

0 Comments