ഗോകുലം ബ്ലു കബ്സ് ലീഗിന് തുടക്കമായി



കോഴിക്കോട്: കുട്ടികളിൽ ശാരീരികമായും മാനസികമായും വൈകാരികമായും ഫുട്ബോൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഗോകുലം ബ്ലൂ കബസ് ലീഗിന് തുടക്കമായി. U8, U10, U12 എന്നിങ്ങനെ 3 വയസ്സ് ഗ്രൂപ്പുകളായി 24 ടീമുകൾ ലീഗിൽ മാറ്റുരയ്ക്കുന്നു.ഓരോ ടീമിനും 21മത്സരങ്ങൾ വിതം ലഭിക്കുന്നുണ്ട്. ഗോകുലം ബ്ലൂ കബസ് ലീഗ് വഴി 350-ൽപരം കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു എന്ന് ഗോകുലം ബ്ലൂ കബ്സ് ലീഗ് കോർഡിനേറ്റർ മിഥുൻ വ്യക്തമാക്കി.

May 14മുതൽ ജൂൺ 30വരെ നടക്കുന്ന മത്സരങ്ങൾ സോക്കർ സിറ്റി, ഗ്രാൻഡ് സോക്കർ, ജിങ്ക എന്നിങ്ങനെ മൂന്ന് ടർഫുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരമുള്ള ബ്ലൂ കബ്സ് ലീഗിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് എല്ലാവർക്കും നല്ലൊരു മത്സരാവേശമായിക്കും ഗോകുലം ബ്ലൂ കബ്സ് ലീഗ്.

Post a Comment

0 Comments