‘ദി സീറ്റ് 11 എ മിസ്റ്ററി’ ; അഹമ്മദാബാദ് വിമാന ദുരന്തത്തിലെ ഒരു അത്ഭുത രക്ഷപ്പെടൽ




ഇക്കണോമി ക്ലാസിലെ ആദ്യ നിരയിലുള്ള 11എ സീറ്റിലാണ് രമേശ് ഇരുന്നത്. ബിസിനസ്സ് ക്യാബിൻ തൊട്ടുപിന്നിലും ഇടതുവശത്തുള്ള എല്ലാ എക്സിറ്റുകൾക്ക് സമീപവുമായിരുന്നു ഈ സീറ്റ്.

രാജ്യത്തെ ഞെട്ടിച്ച വിമാന ദുരന്തമായിരുന്നു അഹമ്മദാബാദിൽ ജൂൺ 12 ന് നടന്നത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ ഇന്ത്യ വിമാനം AI-17 1 തകർന്നു വീഴുകയായിരുന്നു. പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു ഇത്.

 അതിൽ 241 പേർക്കും ജീവൻ നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവർക്ക് പുറമെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. 290 ൽ അധികം പേർക്കാണ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞത്.

എന്നാൽ അത്ഭുദകരമായി വിമാനത്തിലെ ഒരു യാത്രക്കാരൻ ആ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു. വിമാനത്തിന്റെ 11A യിൽ ഇരുന്നിരുന്ന ബ്രിട്ടീഷ്-ഇന്ത്യൻ പൗരൻ വിശ്വഷ് കുമാർ രമേശ് ആണ് ആ ഭാഗ്യവാൻ. 40 വയസ്സുള്ള ബിസിനസുകാരനായ രമേശ്, സ്തബ്ധനായി, രക്തം വാർന്ന്, പൊള്ളലേറ്റ നിലയിൽ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തേക്ക് നടന്നു. എന്റെ കൺമുന്നിലാണ് എല്ലാം സംഭവിച്ചത്. ഞാൻ മരിക്കുമെന്ന് കരുതി,” പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ തന്നെ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം രമേശ് ദൂരദർശനോട് പറഞ്ഞ വാക്കുകളാണിത്.

ഇക്കണോമി ക്ലാസിലെ ആദ്യ നിരയിലുള്ള 11എ സീറ്റിലാണ് രമേശ് ഇരുന്നത്. ബിസിനസ്സ് ക്യാബിൻ തൊട്ടുപിന്നിലും ഇടതുവശത്തുള്ള എല്ലാ എക്സിറ്റുകൾക്ക് സമീപവുമായിരുന്നു ഈ സീറ്റ്. വിമാനം നിലത്ത് ഇടിച്ചപ്പോൾ, 11എ സീറ്റ് ഉൾപ്പെടുന്ന ഭാഗം ഹോസ്റ്റൽ കെട്ടിടത്തിൻ്റെ താഴത്തെ നിലയിലേക്ക് പതിച്ചു. ഇടിയുടെ ആഘാതത്തിൽ എമർജൻസി ഡോർ തകർന്നു. തീ പിടിക്കുന്നതിന് മുമ്പ് മുൻവശത്തെ ഫ്യൂസ്ലേജ് ഭാഗികമായി തകർന്നിരുന്നു, ഇത് ഇടുങ്ങിയ എക്സിറ്റ് പാത അനുവദിച്ചു. അതുവഴിയാണ് താൻ രക്ഷപ്പെട്ടതെന്ന് രമേശ് പറയുന്നു. അപകട സ്ഥലത്തെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾ സ്ഥിരീകരിക്കുന്നതാണ്.

Post a Comment

0 Comments