അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം കത്തിയമർന്ന എയർഇന്ത്യ 171 വിമാനത്തിന്റെ ഡിവിആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡർ) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് ഡിവിആർ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങളില്‍ നിര്‍ണായകമാണ് ഡിവിആറിന്റെ കണ്ടെത്തല്‍.
ഡിവിആർ പരിശോധിക്കുന്നതിലൂടെ നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നേക്കും. മാത്രമല്ല വിമാനത്തിലെ സുപ്രധാനവിവരങ്ങള്‍ ഡിവിആറിൽ ഉണ്ടാകുമെന്നതിനാൽ ടേക്ക് ഓഫിന് ശേഷം വിമാനത്തിനുള്ളില്‍ നടന്ന കാര്യങ്ങള്‍ മനസ്സിലാക്കാനാകും.
0 Comments