സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകും; രഞ്ജിതയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജ്



പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ വീട് ആരോ​ഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. വേദനാജനകമായ സംഭവമാണെന്നും സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാന സർക്കാർ എയർ ഇന്ത്യയായും ഗുജറാത്ത്‌ സർക്കാരുമായും ബന്ധപ്പെട്ടവരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങളെ രണ്ടുപേരെയും അമ്മയെ എല്പിച്ചാണ് രഞ്ജിത പോയതെന്ന് മന്ത്രി പറഞ്ഞു. അമ്മ കാൻസർ ബാധിതയാണെന്ന് മന്ത്രി പറഞ്ഞു. നിയമപപരമായി ചെയ്യേണ്ടത് എല്ലാം ചെയ്യും. മൃതദേഹം തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡിഎൻഎ ഫലം ലഭിക്കാൻ 72 മണിക്കൂർ എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം രഞ്ജിതയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് എ പവിത്രന്റെ നടപടി മനുഷ്യത്വരഹിതമാണ്. എങ്ങനെയാണ് അങ്ങനെ ഒരാൾക്ക് എഴുതാൻ കഴിയുക. ഇത്തരത്തിലുള്ള പ്രവണതകൾ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

Post a Comment

0 Comments