അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. ഇപ്പോൾ ലണ്ടനിൽ എത്തിയതേ ഉള്ളൂ. എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂർ എംപി എക്‌സിൽ കുറിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്‍റെ ട്വീറ്റ്.
അതേസമയം ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് താൻ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. തന്റെ ഹൃദയം ദുരന്തബാധിതർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും തരൂർ ട്വീറ്റ് ചെയ്തു.
വിമാനാപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു. എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണും സംഭവ സ്ഥലം സന്ദര്‍ശിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനാണ് അദ്ദേഹം ദുരന്ത സ്ഥലം സന്ദർശിച്ചത്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു. അതേസമയം വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി അഹമ്മദാബാദിലെത്തും.
0 Comments